Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Herois Life-SavingPilot

ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്കു​ള്ള ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​നു​ള്ളി​ൽ സ​ഹ​പൈ​ല​റ്റി​ന്‍റെ അ​ക്ര​മ​ത്തെ ചെ​റു​ത്ത് 180-ല​ധി​കം ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച മ​ല​യാ​ളി സാ​ന്നി​ധ്യ​മു​ള്ള ഇ​ന്ത്യ​ൻ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫോ​ണി​ൽ സം​സാ​രി​ച്ചു. പ​രി​ക്കേ​റ്റി​ട്ടും ത​ള​രാ​തെ ന​ട​ത്തി​യ അ​സാ​ധാ​ര​ണ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ക്കു​ക​യും വേ​ഗ​ത്തി​ലു​ള്ള രോ​ഗ​മു​ക്തി ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

വി​മാ​ന​ത്തി​നു​ള്ളി​ൽ നേ​രി​ടേ​ണ്ടി​വ​ന്ന ഭീ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും, പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ത​ന്നെ ധൈ​ര്യ​പ്പെ​ടു​ത്തി​യ​ത് എ​ന്തെ​ല്ലാ​മാ​ണെ​ന്നും സ്മി​ത് മ​ച്ചാ​ർ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ലും ത​ന്‍റെ ജീ​വ​നേ​ക്കാ​ൾ ഉ​പ​രി​യാ​യി യാ​ത്ര​ക്കാ​രു​ടെ ജീ​വ​നാ​ണ് വി​ല ക​ൽ​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്മി​ത് മ​ച്ചാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

 

 

Latest News

Corehub Up